ad
Deshabhimani

ഗുജറാത്തില്‍ കനത്ത മഴ; വെള്ളക്കെട്ടില്‍ മുങ്ങി റോഡുകള്‍, വടക്കന്‍ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട്

gujaratrain
വെബ് ഡെസ്ക്

Published on Jul 23, 2026, 11:29 AM | 1 min read

അഹമ്മദാബാദ് : ​ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണെന്ന് ന്യൂ ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ മധ്യ, വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.


മധ്യ-വടക്കൻ ഗുജറാത്തിലെ പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ എന്നീ ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെ റെഡ് അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി, ഖേദ, വഡോദര, ഛോട്ടാ ഉദേപൂർ, നർമ്മദ, ഡാങ്, നവസാരി, വത്സാദ്, താപി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ട്രെയിൻ സർവീസുകൾ വൈകി. പലയിടത്തും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ട്രെയിൻ ​ഗതാ​ഗതം തടസപ്പെടാനുണ്ടായ കാരണം. വടക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. വത്സാദിലെ ഉംബർഗാവനിൽ വ്യാഴാഴ്ച രാവിലത്തെ രണ്ടു മണിക്കൂറിനുള്ളിൽ 7.2 ഇഞ്ച് മഴയാണ് ലഭിച്ചത്. സൂറത്തിലും സമാനമായ രീതിയിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര അതിർത്തി പങ്കിടുന്ന ഡാങ് ജില്ലയിലെ 47 പഞ്ചായത്ത് റോഡുകൾ അടച്ചു. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home