ad
Deshabhimani

'സംഘർഷം സൃഷ്ടിക്കുന്നത് സമരക്കാരല്ല, പുറത്തുനിന്നു വന്നവർ അക്രമം അഴിച്ചുവിടുന്നു': അഭിജിത് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Jul 23, 2026, 12:30 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ അക്രമം അഴിച്ചുവിടുന്നത് പുറത്തുവന്നു വന്നവരെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ.


സമരക്കാരോ വിദ്യാർത്ഥികളോ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല. കേന്ദ്രമന്ത്രിക്കാർക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് സമാധാന ചർച്ച നടത്താം. ജന്തർ മന്ദറിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ വിട്ടുവീഴ്ച്ചയില്ലെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു.


ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സിജെപിയുടെ നിലപാട്. സമരക്കാർക്ക് നേരെ പൊലീസും പൊലീസിന്റെ ഒത്താശയോടെ പുറത്തുനിന്നുള്ള പലരും വന്ന് അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


വിദ്യാർത്ഥികളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ ആക്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളും കല സാംസ്‌കാരിക രംഗത്തെ പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഭയന്ന്, നിർണായകമായ 16 മെട്രോ സ്റ്റേഷനുകളാണ് ബുധനാഴ്ച കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്.


തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞും പ്രക്ഷോഭത്തെഅടിച്ചമർത്താനാണ് മോദി സർക്കാരിന്റെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home