ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ അക്രമികൾ വെടിവെച്ചുകൊന്നു

മുസാഫർനഗർ: ഹരിയാൻവി ഗായകനും പ്രമുഖ യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെടിയേറ്റു മരിച്ചു. ബുധനാഴ്ച വൈകുന്നേരം ജിമ്മിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഷാംലിയിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിമ്മിന് പുറത്താണ് സംഭവം നടന്നത്.
രണ്ട് വണ്ടികളിലായെത്തിയ അക്രമികൾ അങ്കിതിന് നേരെ 18 റൗണ്ടോളം വെടിയുതിർത്തു. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. സംശയിക്കുന്നു: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായുള്ള രാഷ്ട്രീയ ശത്രുതയാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അക്രമികളെ പിടികൂടാൻ പ്രത്യേക സംഘ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി എം പി സിംഗ് പറഞ്ഞു. 3.66 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള പ്രമുഖ യൂട്യൂബറും സംഗീത കലാകാരനുമാണ് കൊല്ലപ്പെട്ട അങ്കിത് ബല്യാൻ.










0 comments