ad
Deshabhimani

വീണ്ടും പ്രളയ മുന്നറിയിപ്പ്

നേപ്പാൾ മിന്നൽ പ്രളയം: കാണാതായവരിൽ 300 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രി

Nepal
വെബ് ഡെസ്ക്

Published on Aug 27, 2026, 11:21 AM | 1 min read

കാഠ്മണ്ഡു: നേപ്പാൾ തിബറ്റ് അതിര്‍ത്തിയിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തവരിൽ 300 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു. ആയിര കണക്കിന് ആളുകളുടെ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്. മൂന്ന് ജില്ലകളിലാണ് പ്രധാനമായും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. റസുവ മേഖലയിൽ മാത്രം ആയിരത്തിലധികം ആളുകളെ കുറിച്ച് വിവരമില്ല.


ലെന്ദേ എന്ന പോഷക നദിയിൽ ഹിമപാതത്തെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായി. ഇവ ഒന്നാകെ ഒഴുകി എത്തിയതിനെ തുടര്‍ന്ന് ഭോട്ടെ കോഷി നദി കരകവിഞ്ഞു. തീരദേശത്തെ മുഴുവൻ ഒഴുക്കിക്കൊണ്ടു പോയി. നേപ്പാൾ ചൈന അതിര്‍ത്തിയിലെ തിമുരെ ഗ്രാമത്തിലാണ് ആദ്യം പ്രളയം ഉണ്ടായത്. മൗണ്ടയിൻ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവചന പ്രകാരം നേപ്പാളിൽ ഇനിയും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ട്.



കാണാതായ ഇന്ത്യക്കാരിൽ അമ്പതോളം കൈലാസ മാനസരോവര്‍ യാത്രികരും ഉൾപ്പെടുന്നു. ഇന്ത്യൻ എംബസി ബെയ്ജിങ് ഹെൽപ് ലൈൻ തുടങ്ങിയിട്ടുണ്ട്. വാട്‌സ്ആപ്പ് നമ്പർ: +86 185 1428 4905, ഇന്ത്യൻ എംബസി കാഠ്മണ്ഡു: ഫോൺ: +977 985 131 6807, +977 970 910 7500 എന്നീ നമ്പറുകളും പ്രവര്‍ത്തിക്കുന്നു.


nepal flood 2


ദുരന്തത്തിൽ 170 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായാണ് വിവരം. തിരച്ചിൽ തുടരുകയാണ്. കടുത്ത കാലാവസ്ഥ വലിയ വെല്ലുവിളിയായി തുടരുന്നു. വൈദ്യതി നിലയങ്ങൾ പലതും തകര്‍ന്നിട്ടുണ്ട്. 12 ശതമാനം മേഖലയിലെ വൈദ്യുതി വിതരണം ശൃംഖലകൾല തകര്‍ന്നതായാണ് കണക്കുകൾ. വൈദ്യുതി ബന്ധം വേര്‍പെട്ടതും രക്ഷാ പ്രവര്‍ത്തനങ്ങളെയും ആശയ വിനിമയത്തെയും ബാധിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home