ad
Deshabhimani

കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാൻ്റ് പൂട്ടും

thamarassery fresh cut.jpg
വെബ് ഡെസ്ക്

Published on Aug 27, 2026, 11:12 AM | 1 min read

കോഴിക്കോട്: കോഴിക്കോട് താമരശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയായ 'ഫ്രഷ് കട്ട്' മാർച്ച് മാസത്തോടെ അടച്ച് പൂട്ടും. കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പ് നൽകിയെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ജില്ലയിലെ തന്നെ മറ്റൊരുസ്ഥലത്ത് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.


2019ലാണ് കട്ടിപ്പാറയിൽ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നുമുണ്ടാകുന്ന ദുർ​ഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പൂട്ടിയ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്‌ നൽകുകയായിരുന്നു. പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.


പ്ലാന്റിൽനിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് കലക്ടർ നൽകിയ റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home