ആർത്തവം തെളിയിക്കാൻ ഫോട്ടോ എടുത്ത് കാണിക്കു; ശുചീകരണ തൊഴിലാളികളോട് സൂപ്പർവെെസർ; ഹരിയാനയിലെ സർവകലാശാലയിൽ പ്രതിഷേധം

റോത്തക്ക്: ഹരിയാനയിലെ സർവകലാശാലയിൽ ആർത്തവം തെളിയിക്കാൻ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്ത് നൽകാൻ ആവശ്യപ്പെട്ട് സൂപ്പർവെെസർമാർ. റോത്തക്കിലെ മഹർഷ് ദയാനന്ദ് സർവകലാശാലയിലാണ് പ്രാകൃതമായ ആവശ്യം തൊഴിലാളികളോട് സൂപ്പർവെെസർമാർ ഉന്നയിച്ചത്. മൂന്ന് വനിത ശുചീകരണ തൊഴിലാളികളോടാണ് ആവശ്യമുന്നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധത്തിന് സർവകലാശാലയിൽ തുടക്കം കുറിച്ചു.
ഒക്ടോബർ 26 നാണ് സംഭവം. ശുചീകരണ തൊഴിലാളികൾ വളരെ പതുക്കെ ജോലിചെയ്യുന്നത് സൂപ്പര്‍വെെസര്‍മാര്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം .അതേസമയം, ഒരാളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാർ കെ കെ ഗുപ്ത പറഞ്ഞു. മുഴുവൻ സംഭവങ്ങളും പരിശോധിക്കും. തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. എസ് സി/ എസ് ടി നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രജിസ്ട്രാർ പറഞ്ഞു.
ഇല വീണത് വൃത്തിയാക്കാന്‍ സൂപ്പർവെെസർ ജീവനക്കാരോട് പറയുകയായിരുന്നു എന്നാൽ ആർത്തവമാണെന്നും സുഖമില്ലെന്നും യുവതികൾ മറുപടി പറഞ്ഞു.വിനോദ്, വിതേന്ദ്ര എന്നിവരാണ് യുവതികളെ ചൂഷണം ചെയ്തത് . മുതിർന്ന ജീവനക്കാർ ആർത്തവം മൂലം വിശ്രമം നൽകിയെന്ന് പറഞ്ഞപ്പോൾ കള്ളം പറയുകയാണെന്നും വസ്ത്രം മാറ്റി ഇത് തെളിയിക്കണമെന്നും ആവശ്യപ്പെടുയായിരുന്നു.
ഇത് നിഷേധിച്ചതോടെ ഒരു സ്ത്രീയെ കൂട്ടിച്ചെന്ന് ചിത്രം പകർത്താൻ ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്തില്ലെങ്കിൽ ജോലിയിൽനിന്നും പറഞ്ഞുവിടുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് സൂപ്പർവെെസർമാർ പറഞ്ഞതുപോലെ ചിത്രങ്ങൾ പകർത്തി നൽകുകയായിരുന്നു. എന്തിനിങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തന് അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാം സുന്ദർ പറഞ്ഞിട്ടാണെന്നായിരുന്നു സസ്പെന്റ് ചെയ്ത സൂപ്പർവെെസർമാരുടെ മറുപടി. നിർബന്ധപൂർവ്വം എടുപ്പിച്ച ചിത്രങ്ങൾ വനിതാ കമ്മീഷനും കെെമാറിയിട്ടുണ്ട്.










0 comments