ad
Deshabhimani

ഹരിയാനയില്‍ മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയിൽ

crime news

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 20, 2026, 08:33 PM | 1 min read

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പ്രേംന​ഗർ കോളനിയിലെ റെയിൽവെ മെയിൽ സർവീസ് ഉദ്യോ​ഗസ്ഥനായ ജതീന്ദർ കുമാർ(30), ഭാര്യ മഞ്ജു(28), മകൾ അദ്വിക എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്.


സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി ഹരിയാന പൊലീസ് അറിയിച്ചു. മകളെ കൊലപ്പെടുത്തിയശേഷം ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിയുടെ വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് കുടുംബം കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.


വിവരമറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ പൊലീസുകാർ മൃതദേഹം താഴെയിറക്കി ആശുപത്രി

യിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ് മാസം മുൻപാണ് ജതീന്ദറിന്റെ പിതാവും റിട്ടയേർഡ് ഉദ്യോ​ഗസ്ഥനുമായിരുന്ന മഹേന്ദ്ര സിംങ് മരിച്ചത്. ജതീന്ദരിന്റെ സഹോദരൻ പ്രതീക് കുടുംബത്തോടൊപ്പം കാനഡയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home