പാറ്റകളെ തീവ്രവാദികളെന്ന് വിളിച്ചതിൽ പ്രതിഷേധം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടിയെ തീവ്രവാദികളുടെ ബി ടീമെന്ന് വിളിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ശക്തം. നീറ്റ് പുനഃപരീക്ഷയ്‌ക്കുശേഷം ദേശീയ മാധ്യമത്തിനുനൽകിയ അഭിമുഖത്തിലാണ് സിജെപിയെ പ്രധാൻ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചത്. നീതി തേടുന്നവരാണോ തീവ്രവാദികളെന്ന് ധർമേന്ദ്ര പ്രധാന് മറുപടിയായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ ചോദിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളെ തീവ്രവാദികളായി മുദ്രകുത്തുന്ന മന്ത്രിക്കെതിരെ എസ്‌എഫ്‌ഐയും രംഗത്തെത്തി. നീറ്റ് ചോദ്യപേപ്പർ ചോർച്ച മൂലം 20ൽ അധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ഇൗ സാഹചര്യത്തിൽ വിദ്യാർഥികളെ ആശ്വസിപ്പിക്കുന്നതിനും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും പകരം നീതി തേടുന്നവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.– എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു. ജൂൺ ഇരുപതിനാണ് സിജെപി സമരം ആരംഭിച്ചത്. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും സമരത്തിന്റെ ഭാഗമാണ്.











0 comments