ad
Deshabhimani

print edition എപ്‌സ്‌റ്റീനെ 
കണ്ടിട്ടുണ്ട്‌ ; 
സ്ഥിരീകരിച്ച്‌ 
ഹർദീപ്‌ സിങ്‌ പുരി

Hardeep Singh Puri
വെബ് ഡെസ്ക്

Published on Feb 12, 2026, 12:59 AM | 1 min read


ന്യൂഡൽഹി

ലൈംഗികകുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ഒന്നിലേറെ തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്ന്‌ ഒടുവില്‍ സ്ഥിരീകരിച്ച്‌ പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി. ലോക്‌സഭയിലെ ബജറ്റ്‌ ചർച്ചയിൽ എപ്‌സ്‌റ്റീനും പുരിയുമായുള്ള ബന്ധത്തെ കുറിച്ച്‌ രാഹുൽ ഗാന്ധി പരാമർശിച്ചതിന്‌ പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ പരാമർശം കോമാളിത്തരമാണെന്നും അദ്ദേഹം പറയുന്നത്‌ തമാശയായി കണക്കാക്കിയാൽ മതിയെന്നും പുരി പറഞ്ഞു.


ചുരുക്കം തവണ മാത്രമേ എപ്‌സ്‌റ്റീനെ കണ്ടിട്ടുള്ളൂ. അതെല്ലാം പ്രതിനിധിസംഘങ്ങളുടെ ഭാഗമായാണ്‌. ഒരു ഇമെയിൽ മാത്രമാണ്‌ എപ്‌സ്‌റ്റീനുമായി കൈമാറിയത്‌. കൂടിക്കാഴ്‌ചകൾക്ക്‌ എപ്‌സ്‌റ്റീനെതിരായ ആരോപണങ്ങളുമായി യാതൊരു ബന്ധവുമില്ല. ലിങ്കഡ്‌ഇൻ സഹസ്ഥാപകൻ റീഡ്‌ ഫോഫ്‌മാനുമൊത്താണ്‌ ഒരു തവണ കണ്ടത്‌. ഹോഫ്‌മാനെയും എപ്‌സ്‌റ്റീനെയും താൻ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചിരുന്നു എന്നും പുരി സമ്മതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home