print edition യാത്രാവിമാനം നിര്‍മിക്കാന്‍ എച്ച്എഎല്‍ ; റഷ്യന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടു

ന്യൂഡൽഹി
യാത്രാവിമാനങ്ങൾ നിർമിക്കാൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്‌എഎൽ) റഷ്യയിലെ പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് എയർക്രാഫ്‌റ്റ് കോർപ്പറേഷനും കരാർ ഒപ്പുവച്ചു. നൂറോളം യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന എസ്‌ജെ–100 വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ഹ്രസ്വദൂര ആഭ്യന്തര സർവീസുകൾക്കായി വിമാനങ്ങൾ തദ്ദേശീയമായി നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ ഒപ്പിട്ടത്. 10 വർഷത്തേക്ക് ഇരുന്നൂറ് എസ്‌ജെ–100 വിമാനം വേണ്ടിവരും. ഇതാദ്യമായാണ് യാത്രാവിമാനങ്ങള്‍ പൂർണമായി ഇന്ത്യയില്‍ നിർമിക്കുന്നത്.
എച്ച്‌എഎൽ സിഎംഡി ഡി കെ സുനിലിന്റെയും യുഎഎസി ഡിജി വാദിം ബെദേക്കോയുടെ സാന്നിധ്യത്തിൽ മോസ്‌കോയിലാണ് കരാർ ഒപ്പിട്ടത്. ലോകമാകെ 16 കമ്പനികൾ എസ്‌ജെ–100 വിമാനങ്ങൾ ഉപയോഗിക്കുന്നു.










0 comments