ad
Deshabhimani

print edition പ്രതിഷേധം ഭയന്ന്‌ പരിപാടികൾ മാറ്റിവെച്ച്‌ ഗ്യാനേഷ്‌ കുമാർ

gyanesh
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ​തെരഞ്ഞെടുപ്പ്‌ കമീഷന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ പ്രതിഷേധം പേടിച്ച്‌ ഒ‍ൗദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. ഉത്തർപ്രദേശിലെ മീററ്റിലും വാരാണസിയിലും ആദ്യമായി വോട്ടവകാശം ലഭിച്ചവരുമായുള്ള സംവാദ പരിപാടികളാണ്‌ മാറ്റിവെച്ചത്‌. മീററ്റിലെ പരിപാടി വെള്ളിയാഴ്‌ചയും വാരാണസിയിലെ പരിപാടി തിങ്കളാഴ്‌ചയുമാണ്‌ നടക്കേണ്ടിയിരുന്നത്‌. തെരഞ്ഞെടുപ്പ്‌ കമീഷനിലെ ഭിന്നതകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ പുറത്തുവരികയും ഗ്യാനേഷ്‌ കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പരിപാടികൾ മാറ്റിവെച്ചതെന്നാണ്‌ റിപ്പോർട്ട്‌. അതേസമയം, പരിപാടികൾ മാറ്റിയത്‌ സ്വകാര്യകാരണങ്ങൾ കൊണ്ടാണെന്നും ഇ‍ൗ മാസം 21ന്‌ തന്നെ വിവരം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നുമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വൃത്തങ്ങളുടെ അവകാശവാദം.

ഗ്യാനേഷ്‌ കുമാറിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ വലിയ രോഷം പുകയുന്നുണ്ട്‌. അവരുമായി സംവദിക്കുന്ന പരിപാടികളിൽ പങ്കെടുത്താൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകാനും സാധ്യതയുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home