ad
Deshabhimani

ഐസിയുവിൽ ഡോക്ടര്‍മാർ സുഖനിദ്രയിൽ; ഗുജറാത്തിലെ ആശുപത്രിയിൽ ബെഡ് ഇല്ലാതെ രോഗികള്‍ മടങ്ങുന്നു

gujarat hospital doctor

ഐസിയു ബെഡില്‍ കിടന്ന് ഉറങ്ങി എണീറ്റ ഡോക്ടര്‍ (വീഡിയോയില്‍ നിന്ന് പകര്‍ത്തിയ ചിത്രം)

വെബ് ഡെസ്ക്

Published on Mar 04, 2026, 12:32 PM | 1 min read

അഹമ്മദാബാദ്: ഐസിയു ബെഡ്ഡുകളില്‍ ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഉറക്കത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്ന എൽ ജി ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ഒരാൾ ഉറങ്ങുന്നതും, അടുത്ത ബെഡ്ഡിലെ രോഗിയെ പരിശോധിക്കാൻ മറ്റൊരു ഡോക്ടർ എത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.


വീഡിയോ പ്രചരിച്ചതോടെ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടിയിലായിരുന്ന റെസിഡന്റ് ഡോക്ടർമാരാണ് ഐസിയു ബെഡ്ഡില്‍ കിടന്ന് ഉറങ്ങിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിൽ എത്രപേര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.


നഗരത്തിലെ ആശുപത്രകളില്‍ ബെഡുകളുടെ കുറവ് മൂലം രോഗികള്‍ എല്‍ജി ആശുപത്രിയിലേയ്ക്ക് എത്തിച്ചേരാറുണ്ട്. എന്നാല്‍ ബെഡ് ഇല്ലെന്ന് പറഞ്ഞ് മറ്റ് ആശുപത്രികളിലേക്ക് രോഗികളെ അയക്കുന്ന രീതിയുള്ളതായും പരാതികളും ഉയരുന്നുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home