ad
Deshabhimani

കനത്ത മഴ: ഗുജറാത്തിൽ ദേശീയപാത വെള്ളത്തിനടിയിൽ; ഗതാഗതം നിരോധിച്ചു

gujarath

Photo:NDTV

വെബ് ഡെസ്ക്

Published on Jul 24, 2026, 03:41 PM | 1 min read

അഹമ്മദാബാദ് : കനത്ത മഴയെത്തുടർന്ന് ഗുജറാത്തിലെ ഭാവ്‌ല-സർഖേജ് പാതയിൽ വെള്ളപ്പൊക്കം. റോഡുകൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സൈന്യത്തിന്റെ സഹായം തേടി. മേൽഡി മാതാ ക്ഷേത്രം, സരിയ പാടിയയ്ക്ക് സമീപമുള്ള ഗാലോപ്സ് ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നത്.


ബസുകളും കാറുകളും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. സൗത്ത് ഗുജറാത്തിലെ നവസാരി, വൽസാദ്, സൂറത്ത്, അഹമ്മദാബാദ്, ഖേഡ, ദാംഗ്സ് എന്നീ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്. ദുരിതബാധിത ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home