തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം; രോഗികളെ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിൽ ഗ്യാസ് ചോർച്ചയെന്ന് സംശയം. അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലാണ് പാചകവാതക ചോർച്ച. യെല്ലോ സോണിലുണ്ടായിരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വ്യാപകമായി ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പാചകവാതക ചോർച്ചയാണോ എന്ന സംശയം ഉയരുന്നത്.
മുൻകരുതലെന്ന നിലയിൽ യെല്ലോ സോണിലെ എല്ലാവരെയും ഗ്രീൻ സോണിലേക്ക് മാറ്റിയിട്ടുണ്ട്. എയർകണ്ടീഷണർ സംവിധാനങ്ങളിലോ ഓക്സിജൻ സപ്ലൈ ലൈനുകളിലോ ഉള്ള തകരാറാണോ അതോ മറ്റെന്തെങ്കിലും പുകയോ വാതകമോ ആണോ ചോർന്നത് എന്ന് കണ്ടെത്താൻ വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്.
നിലവിൽ മറ്റാർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. യെല്ലോ സോൺ ഒബ്സർവേറ്ററി വാർഡ് ആയതുകൊണ്ടുതന്നെ അടിയന്തര സ്വഭാവമുള്ള രോഗങ്ങളുമായെത്തിയവർ അധികമില്ല എന്ന ആശ്വാസത്തിലാണ് അധികൃതർ.










0 comments