ad
Deshabhimani

മകനെ രക്ഷിക്കാൻ പുലിയെ കൊലപ്പെടുത്തി അറുപതുകാരൻ

father kills leopard
വെബ് ഡെസ്ക്

Published on Jan 29, 2026, 10:07 PM | 1 min read

ഗിർ സോമനാഥ്: മകനെ രക്ഷിക്കാൻ പുള്ളിപ്പുലിയെ വെട്ടിക്കൊന്ന് 60കാരനായ അച്ഛൻ. ഗുജറാത്തിലെ ഗിർ സോമനാഥിൽ ഉന മേഖലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ബാബുഭായ് നരൻഭായ് വാജ എന്നയാളാണ് മകന്റെ ജീവൻ രക്ഷിക്കാൻ പുള്ളിപ്പുലിയോട് പൊരുതിയത്. അരിവാളും കുന്തവും ഉപയോഗിച്ചാണ് ബാബുബായ് പുലിയെ കൊന്നത്.


വീടിന് പുറത്തെ ഷെഡിൽ ഇരിക്കുകയായിരുന്ന ബാബുഭായിയെ ഇരുട്ടിന്റെ മറപറ്റി എത്തിയ പുള്ളിപ്പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ട് മുറിയിൽ നിന്നും പുറത്തിറങ്ങിയ 27 വയസ്സുകാരനായ മകൻ ശർദുലിന് നേരെയായി പിന്നീട് മൃഗത്തിന്റെ ആക്രമണം. പുള്ളിപ്പുലി മകനെ കടിച്ചുപിടിക്കുന്നത് കണ്ടതോടെ ബാബുഭായ് അടുത്തുണ്ടായിരുന്ന അരിവാളും കുന്തവും ഉപയോഗിച്ച് മൃഗത്തെ ആക്രമിച്ചത്. നീണ്ട പോരാട്ടത്തിനൊടുവിൽ പുള്ളിപ്പുലി കൊല്ലപ്പെടുകയായിരുന്നു.


ആക്രമണത്തിൽ ബാബുഭായിക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആദ്യം ഉനയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. വന്യമൃഗത്തെ കൊലപ്പെടുത്തിയതിന് ബാബുഭായിക്കും മകനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home