ad
Deshabhimani

ഗുജറാത്തിൽ 7,150 ലിറ്റർ വ്യാജ പാൽ പിടികൂടി; നെയ്യിലും പാൽപ്പൊടിയിലും മായം

Gujarat Milk

Image Credit : The Hindu/Screengrab

വെബ് ഡെസ്ക്

Published on Aug 24, 2026, 07:28 AM | 1 min read

ഗാന്ധിന​ഗർ : ​ഗുജറാത്തിലെ കലാവാഡിൽ 7,150 ലിറ്റ‌ വ്യാജ പാൽ പിടികൂടി. മായം ചേർത്ത 120 കിലോ നെയ്യും 15 കിലോ പാൽ പൊടിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. പൊലീസ് പരിശോധനയ്ക്കിടെ പിടികൂടിയ മായം ചേർത്ത ഉല്പന്നങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാനിധ്യത്തിൽ നശിപ്പിച്ചു. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ പാലുല്പന്നങ്ങൾ പിടികൂടിയത്.


ജനങ്ങൾക്ക് വലിയ രീതിയിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വ്യാജ പാലുല്പന്നങ്ങളാണ് പിടിച്ചെടുത്തത്. എങ്ങനെയാണ് മായം ചേർത്ത പാൽ നിർമിച്ചതെന്നോ, എത്ര കാലമായി ഈ വില്പന തുടരുന്നതെന്നോ, എവിടെയൊക്കെയാണ് വിതരണം ചെയ്തിരുന്നതെന്നോ വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. എത്ര പേർക്ക് ഈ ഉല്പന്നങ്ങൾ വഴി ആരോ​ഗ്യ പ്രശ്നമുണ്ടായെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home