ad
Deshabhimani

ഹോളി ആഘോഷത്തിനിടെ ചായം തെറിപ്പിച്ചത് ഇഷ്ടമായില്ല, നാല് വയസുകാരന്‍റെ ദേഹത്തേക്ക് മുത്തശ്ശി ചൂടുവെള്ളം ഒഴിച്ചു

grandmother pours hot water on child

മുത്തശ്ശി കുട്ടിയുടെ മേല്‍ വെള്ളം ഒഴിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Mar 05, 2026, 12:26 PM | 1 min read

നാഗ്പൂര്‍: ഹോളി ആഘോഷത്തിനിടെ കളര്‍ വിതറിയ നാല് വയസുകാരനോട് മുത്തശ്ശിയുടെ കൊടും ക്രൂരത. ആഘോഷത്തിനിടെ തന്‍റെ നേര്‍ക്ക് ചായം കലര്‍ത്തിയ വെള്ളം തെറിപ്പിച്ചത് ഇഷ്ടപ്പെടാത്ത മുത്തശ്ശി, കൊച്ചുമകന്‍റെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹോളി ദിനത്തില്‍ വീടിന് പുറത്ത് നിറം ചീറ്റുന്ന കുപ്പിയുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ബക്കറ്റ് നിറയെ ചൂടുവെള്ളവുമായി റോഡിലൂടെ പോകുകയായിരുന്ന മുത്തശ്ശിയുടെ നേര്‍ക്ക് കുട്ടി വെള്ളം ചീറ്റിയതും പ്രകോപിതയായ അവര്‍ കൈയിലുണ്ടായിരുന്ന ചൂടുവെള്ളം കുട്ടിയുടെ ദാഹത്തേക്ക് ഒഴിക്കുകയായിരകുന്നു. പൊള്ളലിന്‍റെ വേദനയില്‍ കുട്ടി നിലവിളിച്ച് കരയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.


ഓം ഹരീഷ് വാംഗെ എന്ന കുഞ്ഞാണ് ക്രൂരതയ്ക്കിരയായത്. സിന്ധു താക്കറെയാണ് കുട്ടിയുടെ മേല്‍ ചൂട് വെള്ളം ഒഴിച്ചത്. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ ഓമിനെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിക്ക് 45 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home