print edition 3 വർഷത്തിനിടെ സർക്കാർ സ്കൂളുകളിൽ കുട്ടികള്‍ 13 ശതമാനം കുറഞ്ഞു

Representative Image
ന്യൂഡൽഹി: മൂന്നുവർഷത്തിനിടെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2022–23 അധ്യായന വർഷം മുതൽ 2025–26 വരെ 13 ശതമനത്തിന്റെ ഇടിവുണ്ടായി. എന്നാൽ, സ്വകാര്യ സ്‌കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ 17 ശതമാനം വർധനവുമുണ്ടായെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് (യുഡിഐഎസ്ഇ പ്ലസ്) റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ സ്കൂളിലെത്തുന്ന വിദ്യാർഥികളിൽ ഉത്തരാഖണ്ഡിൽ 23 ശതമാനവും ഉത്തർപ്രദേശിൽ 21 ശതമാനവും കുറവുണ്ടായി. ഇതേ സംസ്ഥാനങ്ങളിലെ സ്വകാര്യ സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാർഥികളുടെ എണ്ണം കുതിച്ചു. യുപിയിൽ 33 ശതമാനവും ഉത്തരാഖണ്ഡിൽ 24 ശതമാനവം വർധന. അസം– 47 ശതമാനം, അരുണാചൽ പ്രദേശ്– 41 എന്നിങ്ങനെയാണ് വര്‍ധന.
മൂന്നുവർഷത്തിനിടെ ഒരു ശതമാനം സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി. മേഘാലയ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് മുന്നിൽ. കേരളത്തിൽ ഒരു സർക്കാർ സ്‌കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല. ഇക്കാലയളവിൽ രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തിൽ ആറ് ശതമാനം വർധനവുണ്ടായി.










0 comments