ബിജെപി നേതാവിനെ അധിക്ഷേപിച്ചെന്ന് ; ഒഡിഷയിൽ സർക്കാർ ഉദ്യോഗസ്ഥന് മർദനം

ഭുവനേശ്വർ: ഒഡിഷയിൽ ബിജെപി നേതാവിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനെ അക്രമികൾ ഓഫീസിൽനിന്ന് വലിച്ച് പുറത്തിട്ട് മർദിച്ചു. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷനി (ബിഎംസി)ലെ അഡീഷണൽ കമീഷണറായ ഒഡിഷ അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥൻ രത്‌നാകർ സാഹുവിനെയാണ് ബിജെപിക്കാർ ക്രൂരമായി ആക്രമിച്ചത്.
ജഗ് ഭായ് എന്നറിയപ്പെടുന്ന ബിജെപി നേതാവ് ജഗന്നാഥ് പ്രധാന്റെ അനുയായികളാണ് ആക്രമണം അഴിച്ചുവിട്ടത്. തന്നോടും ശുചീകരണ തൊഴിലാളിയായ സ്‌ത്രീയോടും സാഹു അപമര്യാദയായി പെരുമാറിയെന്നാണ് ജഗന്നാഥിന്റെ ആരോപ ണം.
മർദനത്തിൽ പ്രതിഷേധിച്ച് ഇരുപതിലേറെ ജില്ലകളിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സർക്കാർ ജീവനക്കാർ രണ്ട് ദിവസമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചതോടെ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി. ആക്രമണക്കേസിൽ കൗൺസിലറടക്കം അഞ്ചുപേരെ അറസ്റ്റുചെയ്‌തു. ഇവരെ പുറത്താക്കിയതായി ബിജെപിയും അറിയിച്ചു.








0 comments