ad
Deshabhimani

print edition സർക്കാർ അനാസ്ഥ വ്യക്തം

M V Govindan Press Meet
വെബ് ഡെസ്ക്

Published on Jul 12, 2026, 12:00 AM | 1 min read

ന്യൂഡൽഹി: വയനാട്‌ കള്ളാടിയിൽ ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സർക്കാരിന്റെ അനാസ്ഥ വ്യക്തമാണ്‌. കൂട്ടിയിട്ട മണ്ണ്‌ മാറ്റണമെന്ന്‌ ജില്ലാ ദുരന്തനിവാരണസമിതി യോഗം ദിവസങ്ങൾക്ക്‌ മുന്പേ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല.


ഭക്ഷണമല്ലാതെ ഉടുക്കാന്‍ വസ്‌ത്രംപോലും ലഭിക്കുന്നില്ലെന്ന്‌ ദുരിതാശ്വാസ ക്യാന്പ്‌ സന്ദർശിപ്പപ്പോൾ അവിടെയുള്ളവര്‍ പരാതി പറഞ്ഞു. ക്യാന്പിലുള്ളവർക്ക്‌ സ‍ൗകര്യമൊരുക്കാന്‍ സർക്കാരിന് ബാധ്യതയുണ്ട്. ദുരന്തബാധിതരുടെ വിലാപമാണ്‌ ഇപ്പോൾ കേൾക്കുന്നത്‌. കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണിത്‌. ആവശ്യമായ അനുമതിയോടും കരുതലോടും കൂടി തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home