മതപരിവര്‍ത്തനം മുൻനിര്‍ത്തി മിശ്ര വിവാഹങ്ങൾ ആസാധുവായി പ്രഖ്യാപിക്കാനുള്ള നിയമവുമായി ഗോവ

പനാജി: ബിജെപി ഭരണ നേതൃത്വത്തിലുള്ള ഇതര സംസ്ഥാനങ്ങൾക്കൊപ്പം മാരകമായ വകുപ്പുകൾ ഉൾപ്പെടുത്തിയുള്ള മതപരിവര്‍ത്തന ബില്ലുമായി ഗോവയും. ജീവപര്യന്തം തടവ് ഉൾപ്പെടെ വകുപ്പുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മതപരിവര്‍ത്തന ശ്രമം ആരോപിപ്പ് മിശ്രവിവാഹങ്ങളെ അസാധുവായി പ്രഖ്യാപിക്കാനുള്ള പഴുതും തുറന്നിട്ടിരിക്കുന്നു.
ഗോവ മന്ത്രിസഭ പാസാക്കിയ നിദ്ദിഷ്ട മതപരിവര്‍ത്തന ബില്ലിൽ (Goa Prohibition of Unlawful Conversions of Religion Bill, 2026) ജീവപര്യന്തം തടവിന് പുറമെ പുരോഹിത സ്ഥാനത്ത് നിന്ന് സഹായിക്കുന്നവര്‍ക്ക് പത്തുവര്‍ഷം തടവും നിര്‍ദ്ദേശിക്കുന്നുണ്ട്.
ബലപ്രയോഗം, ഭീഷണി, അനുചിത സ്വാധീനം വാഗ്ദാനം, വഞ്ചന എന്നിങ്ങനെ ഒരു മിശ്രവിവാഹത്തെ ഇവയിൽ ഏത് പേരിൽ വ്യാഖ്യാനിച്ചാലും ജയിലിലാവും. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകൾ, ഭിന്നശേഷിക്കാര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗം എന്നിങ്ങനെ എടുത്തു പറഞ്ഞ് മതേതര വിവാഹങ്ങളെ വിലക്കുന്നു.
ആഗസ്ത് 31-ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ നിയമസഭാ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബിജെപി ഭരണ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ഗോവയും സമാനമായ നിയമനിർമ്മാണത്തിലേക്ക് നീങ്ങുന്നത്.










0 comments