വഴിയിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം; ബന്ധു അറസ്റ്റിൽ

Photo: NDTV
ന്യൂഡൽഹി: വഴിയോരത്ത് ഉപേക്ഷിച്ച നിലയിലെ സ്യൂട്ട്കേസിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ബുറാരിയിലാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൃതേദഹം കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയെ കാണാതായതിനാൽ പരാതികളൊന്നും തന്നെ കിട്ടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ബന്ധു അറസ്റ്റിലായത്. ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയും പെൺകുട്ടിയെ സ്യൂട്ട്കേസിലാക്കി വഴിയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റോഡരികിൽ ഉപേക്ഷിച്ച സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം അവ്യക്തമാണ്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.










0 comments