ad
Deshabhimani

ജർമ്മനിയിൽ ഇനി വിസ രഹിത ട്രാൻസിറ്റ്; ഇന്ത്യൻ യാത്രക്കാർക്ക് ഇളവ്

Germany Visa.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 07:46 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജർമ്മനി. ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പ്രത്യേക ട്രാൻസിറ്റ് വിസ ആവശ്യമില്ല.


ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. നിലവിൽ, ജർമ്മനിയിലെ വിമാനത്താവളങ്ങളിൽ വിമാനം മാറിക്കയറുന്നതിനായി ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേക വിസ ആവശ്യമായിരുന്നു.


പുതിയ ഇളവ് നിലവിൽ വരുന്നതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ജർമ്മനി വഴി യാത്ര ചെയ്യുന്നവർക്ക് അധിക സാമ്പത്തിക ബാധ്യതയും വിസ നടപടിക്രമങ്ങളും ഒഴിവാകും.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലറും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് പ്രഖ്യാപനം. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.


ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ജർമ്മനിയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ചാൻസലർ മെർസ് വ്യക്തമാക്കി. എന്നിരുന്നാലും, ഈ ഇളവ് ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണ് ബാധകമാവുക.


ജർമ്മനി സന്ദർശിക്കാനോ അവിടെ തങ്ങാനോ ഉദ്ദേശിക്കുന്നവർക്ക് നിലവിലുള്ള വിസ നിയമങ്ങൾ തുടരും. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന ജർമ്മൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഈ തീരുമാനം ഏറെ ഉപകാരപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home