ad
Deshabhimani

print edition ഹരിയാന സീറ്റ് കോഴ; "തെളിവ്‌ കൈയിലുണ്ട്
സത്യം ജയിക്കും"- പരാതിക്കാരൻ

KC Venugopal Suchitra Devi

മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായിരുന്ന ഭാര്യ സുചിത്രാദേവിക്കൊപ്പം കെ സി വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on Apr 06, 2026, 12:40 AM | 1 min read

ന്യൂഡൽഹി : ​ഹരിയാനയിലെ കോൺഗ്രസിന്റെ സീറ്റ് കോഴ പുറത്തുകൊണ്ടുവന്ന തനിക്കെതിരെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നൽകിയ കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്ന്‌ പരാതിക്കാരൻ ഗ‍ൗരവ്‌ കുമാർ. ‘വസ്‌തുതകൾ മാത്രമാണ്‌ ഞാൻ ഉന്നയിച്ചത്‌. അത്‌ സ്ഥാപിക്കാനുള്ള രേഖകൾ കൈയിലുണ്ട്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ആരോപണം ഉന്നയിക്കുന്നുവെന്ന വേണുഗോപാലിന്റെ വാദം അടിസ്ഥാനരഹിതമാണ്‌. പലവട്ടം നൽകിയ വാക്ക്‌ പാലിക്കപ്പെടാത്തതിനെ തുടർന്നാണ്‌ പരാതി നൽകിയത്. പരാതിക്ക്‌ അടിസ്ഥാനമുള്ളത്‌ കൊണ്ടാണല്ലോ ഡൽഹി പൊലീസ്‌ കേസെടുത്തത്‌. എനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടും. സത്യം ജയിക്കും’–ഗ‍ൗരവ്‌ കുമാർ പറഞ്ഞു.


മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായിരുന്ന ഭാര്യ സുചിത്രാദേവിക്ക് നിയമസഭാ സീറ്റ്‌ വാഗ്‌ദാനംചെയ്‌ത്‌ ഏഴ്‌ കോടി തട്ടിയെന്നാണ് കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്‌ തുടങ്ങിയവര്‍ക്കെതിരായ ഗ‍ൗരവ്‌ കുമാറിന്റെ വെളിപ്പെടുത്തൽ. ധനമോഹികളായ കോൺഗ്രസുകാർക്ക്‌ കേരളത്തിലെ ജനങ്ങൾ വോട്ട്‌ ചെയ്യരുതെന്ന്‌ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിൽ ഗ‍ൗരവ്‌ കുമാർ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങള്‍ വെളിപ്പെടുത്താൻ ഗ‍ൗരവ്‌ കുമാർ ഉടൻ കേരളത്തിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home