ad
Deshabhimani

സംഘര്‍ഷം; ഗാരോ ഹിൽസ് സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റി

Garo hills
വെബ് ഡെസ്ക്

Published on Mar 11, 2026, 01:10 PM | 1 min read

ഷില്ലോങ്:  മേഘാലയ ഗാരോ ഹിൽസ് സ്വയംഭരണ കൗൺസിലിലേക്ക് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റി. ഗോത്ര വര്‍ഗകാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കുകയായിരുന്നു.


വെസ്റ്റ് ഗാരോ ഹിൽസിലെ സ്ഥിതി ഇപ്പോൾ സമാധാനപരമാണെങ്കിലും പിരിമുറുക്കം നിലനിൽക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കർഫ്യൂ മാർച്ച് 13 അർദ്ധരാത്രി വരെ നീട്ടി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ സസ്പെൻഷൻ തുടരുകയും ചെയ്യുന്നു.


Related News

ചൊവ്വാഴ്ച ചിബിനാങ് പ്രദേശത്താണ് ഗോത്ര വിഭാഗങ്ങൾ തമ്മിൽ എറ്റുമുട്ടൽ ഉണ്ടയത്. സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏപ്രിൽ 10-ന് നടക്കാനിരിക്കുന്ന ഗാരോ ഹിൽസ് സ്വയംഭരണ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നിർബന്ധമായും വാലിഡ് ആയ പട്ടികവർഗ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണമായത്.


തിങ്കളാഴ്ച വൈകുന്നേരം ചിബിനാങ് മേഖലയിൽ പ്രതിഷേധക്കാർ നിരവധി കടകൾ അടിച്ചുതകർക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ സംഘര്‍ഷാവസ്ഥ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. സംവരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ് മണിപ്പൂരിലും കാലപത്തിന് തുടക്കമിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home