print edition ജർമൻ ചാൻസലർ ഇന്ന് ഇന്ത്യയില്‍

ന്യൂഡൽഹി
ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മെഴ്‌സ് ദ്വിദിന ഇന്ത്യാസന്ദർശനത്തിനായി തിങ്കളാഴ്‌ച്ച അഹമ്മദാബാദിലെത്തും. പകൽ സബർമതി ആശ്രമം സന്ദർശിക്കും. സബർമതി നദീതീരത്ത് നടക്കുന്ന അന്താരാഷ്ട്ര പട്ടംപറത്തൽ ആഘോഷത്തിലും പങ്കെടുക്കും.
തുടർന്ന്, ഗാന്ധിനഗറിലെ ചാൻസലർ മഹാത്മാ മന്ദിർ കൺവൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച. 25 ജർമൻ കന്പനികളുടെ സിഇഒമാരും പങ്കെടുക്കും. ശേഷം സംയുക്ത വാർത്താസമ്മേളനമുണ്ടാകും. ഉപ്പുമലയുടെ ആകൃതിയിൽ ഉണ്ടാക്കിയിട്ടുള്ള ‘ദണ്ഡി കുടീർ മ്യൂസിയം’ സന്ദർശിച്ച ശേഷം ചൊവ്വാഴ്‌ച രാവിലെ ബംഗളൂരുവിലേക്ക് തിരിക്കും.
പ്രതിരോധം പ്രധാനം
വ്യാപാരം, പ്രതിരോധം, കുടിയേറ്റം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. പ്രതിരോധം, സുരക്ഷാസഹകരണം തുടങ്ങിയ മേഖലകൾക്കാകും പ്രധാന ഉൗന്നൽ. എട്ട് ബില്യൺ ഡോളറിന്റെ സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ടുണ്ട്. നവീനഅന്തർവാഹിനി നിർമാണത്തിന് ജർമനിയുടെ സാങ്കേതിക സഹകരണം തേടുന്ന കരാറാണ് ഇതിൽ പ്രധാനം. നിലവിൽ റഷ്യൻ, ഫ്രഞ്ച് അന്തർവാഹിനികളാണ് ഇന്ത്യക്കുള്ളത്. ഫാർമസ്യൂട്ടിക്കൽ മേഖലയിലും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇന്ത്യ– ഇയു വ്യാപാരകരാർ വേഗത്തിലാക്കാനുള്ള സമ്മർദവും ജർമനിയുടെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.










0 comments