ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ബിഹാറിൽ സ്ഥാനാർഥി

ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ധനഞ്ജയ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എംഎൽ സ്ഥാനാർഥി. ഗോപാൽഗഞ്ച് ജില്ലയിലെ ഭോറെ മണ്ഡലത്തിലാണ് ധനഞ്ജയ് മത്സരിക്കുന്നത്. നവംബർ ആറിന് ഒന്നാംഘട്ടത്തിലാണ് വോട്ടെടുപ്പ്. 2020ൽ 462 വോട്ടുകൾക്കാണ് ഭോറെ മണ്ഡലത്തിൽ സിപിഐ എംഎൽ തോറ്റത്. ജെഡിയുവിന്റെ സുനിൽകുമാറാണ് സിറ്റിങ് എംഎൽഎ.
ഗയയിലെ ദളിത് കുടുംബാംഗമായ ധനഞ്ജയ് ജെഎൻയുവിൽ തിയേറ്റർ സ്റ്റഡീസിൽ പിഎച്ച്‌ഡി ചെയ്യുകയാണ്. ഡൽഹി അംബേദ്‌ക്കർ സർവകലാശാലയിൽ പിജിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിസംഘടനാ രംഗത്ത് സജീവമായത്. ഐസയെ പ്രതിനിധീകരിച്ച് സർവകലാശാല കൗൺസിലറായി. പിന്നീട് ജെഎൻയുവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു.








0 comments