ad
Deshabhimani

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേഹ്ത മരിച്ച നിലയിൽ

rakesh mehta
വെബ് ഡെസ്ക്

Published on Sep 09, 2026, 09:16 AM | 1 min read

ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേഹ്ത മരിച്ച നിലയിൽ. 74 വയസായിരുന്നു. ഞായറാഴ്ച നോയിഡയിലെ വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. രാകേഷിന്റെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസിക- ശാരീരിക ബുദ്ധിമുട്ടുകളാണ് കടുത്ത തീരുമാനത്തിന് പിന്നിൽ എന്നാണ് കുറിപ്പിലുള്ളത്. ഞായറാഴ്ച മൃതദേഹം സംസ്കരിച്ചു.


1975 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചു. 2007ലാണ് ഡൽഹി ചീഫ് സെക്രട്ടറിയായത്. മൂന്ന് വർഷത്തിലധികം പദവിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010ൽ അദ്ദേഹം പദവിയിലിരിക്കുമ്പോൾ ഡൽഹിയിലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ സംഘാടകരിലൊരാളായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home