ad
Deshabhimani

print edition അഫ്‌ഗാൻ ബ‍ൗളർ സദ്രാൻ അന്തരിച്ചു

Shapoor Zadran

ഷപൂർ സദ്രാൻ | Photo Credit: ICC

വെബ് ഡെസ്ക്

Published on Jul 08, 2026, 04:05 AM | 1 min read

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാൻ മുൻ പേസ്‌ ബ‍ൗളർ ഷപൂർ സദ്രാൻ അന്തരിച്ചു. 38 വയസായിരുന്നു. പ്രതിരോധശേഷി നശിക്കുന്ന രോഗം ബാധിച്ച്‌ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


2009 മുതൽ 2020 വരെ 44 ഏകദിനത്തിലും 36 ട്വന്റി20യിലും അഫ്‌ഗാനായി കളിച്ച ഇടംകൈയൻ പേസർ 80 വിക്കറ്റും സ്വന്തമാക്കി. 2015 ഏകദിന ലോകകപ്പിലെ ആദ്യജയത്തിൽ നാല്‌ വിക്കറ്റ്‌ നേടി നിർണായക പങ്കുവഹിച്ചു.

രോഗം ഗുരുതരമായതിനെ തുടർന്ന്‌ ജനുവരിയിലാണ്‌ സദ്രാനെ ഇന്ത്യയിലെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home