ad
Deshabhimani

ചമ്പൽ നദിയിൽ നിന്നും മണൽകടത്ത്, തടയാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ലോറി കയറ്റി കൊന്നു

h
വെബ് ഡെസ്ക്

Published on Apr 08, 2026, 12:24 PM | 1 min read

മോര്‍ന്ന: മധ്യപ്രദേശിലെ മോര്‍ന്ന ജില്ലയില്‍ മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരനെ ലോറി കയറ്റി കൊന്നു. 35 കാരനായ ഹര്‍കേഷ് ഗുര്‍ജറാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.


ദേശീയപാത 552 ല്‍ രണ്‍പൂര്‍ ഗ്രാമത്തിനു സമീപത്ത് മണൽ ലോറി തടയാൻ ശ്രമിച്ചതായിരുന്നു ഹര്‍കേഷ് ഗുര്‍ജര്‍. മണല്‍ നിറച്ച ലോറി ഇദ്ദേഹത്തെ ഇടിച്ചിട്ടു കടന്നു പോയതായി അഡീഷണല്‍ എസ്പി സുരേന്ദ്ര സിംഗ് ദാവര്‍ പറഞ്ഞു.


ചമ്പല്‍ നദിക്കരയിലെ ഐസ ഘാട്ടില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്നു ലോറി. സംഭവത്തിന് ശേഷം ഡ്രൈവര്‍ ഒളിവിൽ പോയി. ഈ മേഖലയിൽ വലിയ സ്വാധീനം ഉപയോഗിച്ചാണ് മണൽ മാഫിയ പ്രവര്‍ത്തിക്കുന്നത്. നടപടികൾ പലപ്പോഴും പേരിൽ ഒതുങ്ങാറാണെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home