ad
Deshabhimani

ഈ വീഡിയോ കണ്ടാൽ ആരും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വാങ്ങില്ല ! ഹൈദരാബാദിൽ വൃത്തിയില്ലാത്ത രീതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ginger garlic paste

മലിനമായ സാഹചര്യത്തിൽ നിർമ്മിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

വെബ് ഡെസ്ക്

Published on Apr 01, 2026, 06:19 PM | 1 min read

ഹൈദരാബാദ്: നഗരത്തിലെ പ്രമുഖ ഹോട്ടലുകളെയും കടകളെയും ലക്ഷ്യമിട്ട് വിതരണത്തിന് തയ്യാറാക്കിയ ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തു. അങ്ങേയറ്റം മലിനമായ സാഹചര്യത്തിലാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അഴുക്കുപിടിച്ച തറയിൽ വെളുത്തുള്ളി കൂട്ടിയിട്ടിരിക്കുന്നതിന്റെയും തുരുമ്പിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.


ഹൈദരാബാദ് കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി കാട്ടേദനിലെ 'എസ് കെ ആർ ഫുഡ് പ്രോഡക്ട്സ്' എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് 4,032 കിലോഗ്രാം മായം കലർന്ന പേസ്റ്റ് കണ്ടെത്തിയത്.


സംഭവത്തിൽ സ്ഥാപന ഉടമ ഹസൻ അലി രൂപാനിയെ (55) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി മൈലാർദേവ്പള്ളി പൊലീസിന് കൈമാറി. മാരകമായ അളവിൽ അസറ്റിക് ആസിഡും ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കളും ചേർത്താണ് ഇത് നിർമ്മിച്ചിരുന്നത്.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home