print edition ലാലുവിന്റെ ജാമ്യം ശരിവച്ചു

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ജാമ്യം ശരിവച്ച് സുപ്രീംകോടതി. ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ, ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരുടെ ബെഞ്ച് തള്ളി. ശിക്ഷ റദ്ദാക്കണമെന്ന ലാലുവിന്റെയും ശിക്ഷ വർധിപ്പിക്കണമെന്ന സിബിഐയുടെയും അപ്പീലുകൾ ആറുമാസത്തിനുള്ളിൽ കേൾക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചിട്ടുണ്ടെന്നും ബെഞ്ച് അറിയിച്ചു. ലാലുവിനെ ഏഴുവർഷം തടവിനാണ് വിചാരണക്കോടതി 2017ൽ ശിക്ഷിച്ചത്. 2019ൽ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകി.










0 comments