വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ നഗ്നതാപ്രദർശനം; ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റില്‍

ബംഗളൂരു : വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് നഗ്നതാപ്രദർശനം നടത്തിയെന്ന് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ ബംഗളൂരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡെലിവറി പാക്കേജുമായെത്തിയ ഏജന്റ് ശുചിമുറി ഉപയോഗിക്കാൻ ആവശ്യപ്പെട്ടെന്നും തടയാൻ ശ്രമിച്ചപ്പോൾ അതിക്രമിച്ച് വീടിനുള്ളിൽ കയറുകയായിരുന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു. അപരിചതരായ ആളുകളെ ഞാൻ വീടിനുള്ളിലേക്ക് കയറ്റാറില്ലെന്ന് പല തവണ പറഞ്ഞിരുന്നു. അത്യാവശ്യമാണെങ്കിൽ സമീപത്തുള്ള പുരുഷന്മാർ താമസിക്കുന്നിടത്ത് ചോദിക്കാമെന്നും ഞാൻ പറഞ്ഞു. എന്നാൽ അയാൾ എന്റെ അനുവാദമില്ലാടെ വീട്ടിലേക്ക് കയറുകയായിരുന്നു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഡെലിവറി ഏജന്റ് എനിക്ക് നേരെ നഗ്നനതാപ്രദർശനം നടത്തി. സ്വന്തം വീട്ടിൽ ഞാൻ അപമാനിക്കപ്പെട്ടതായും സുരക്ഷനഷ്ടപ്പെട്ടെന്നും എനിക്ക് തോന്നി, യുവതി പറഞ്ഞു.
സംഭവം തനിക്ക് കടുത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും യുവതി പറഞ്ഞു. വിജയ് മല്ലികാർജുൻ കാമത്ത് എന്ന വ്യക്തിയാണ് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഫ്ലിപ്കാർട്ട് ഖേദം രേഖപ്പെടുത്തി. ഡെലിവറി ഏജൻ്റിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനാവശ്യമായ മൊഴി വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു.











0 comments