കശ്മീരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ

found died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jan 06, 2025, 09:14 AM | 1 min read

ശ്രീന​ഗർ > ജമ്മു കശ്മീരിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീന​ഗറിലാണ് സംഭവം. ബാരാമുള്ള സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷവാതകം മൂലമുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നാണ് വിവരം. മരിച്ചവരിൽ 3 പേർ കുട്ടികളാണ്. വീടിനുള്ളിൽ ഉപയോ​ഗിച്ച ഹീറ്റർ അടക്കമുള്ള ഉപകരണങ്ങളാണ് ദുരന്തകാരണമെന്നാണ് കരുതുന്നത്.


അയൽവാസികളാണ് കുടുംബാം​ഗങ്ങളെ ബോധരഹിതരായ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി.





deshabhimani section

Related News

View More
0 comments
Sort by

Home