ad
Deshabhimani

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്‌ വിക്ഷേപിച്ചു

vikram 1.jpg
വെബ് ഡെസ്ക്

Published on Jul 18, 2026, 12:12 PM | 1 min read

ബംഗളൂരു: ബഹിരാകാശ രംഗവും ഗവേഷണവുമുൾപ്പെടെ സ്വകാര്യ മേഖലയിലേക്ക് കൈമാറുന്ന നടപടികൾ അതിവേഗം പുരോഗമിക്കവേ ഇന്ത്യയിലെ ആദ്യ സ്വകാര്യ ഓർബിറ്റൽ ക്ലാസ്‌ റോക്കറ്റ്‌ വിക്ഷേപിച്ചു. ഹൈദരാബാദ്‌ ആസ്ഥാനമായ സ്‌കൈറൂട്ട്‌ എയറോസ്‌പെയ്‌സിന്റെ വിക്രം–1 റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്‌ ശനി പകൽ 12.5നാണ്‌ വിക്ഷേപണം നടത്തിയത്. പരീക്ഷണ വിക്ഷേപണമാണിത്.


11.30നായിരുന്നു ആദ്യം വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കിനിൽക്കെ സാങ്കേതിക തടസ്സത്തെത്തുടർന്ന് കൗണ്ട്ഡൗൺ നിർത്തിവെക്കുകായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home