ad
Deshabhimani

രണ്ട് മിനിറ്റ് വൈകിയതിന് രണ്ട് മണിക്കൂര്‍ വെയിലത്ത് നിര്‍ത്തി; ബംഗളൂരുവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയോട് ക്രൂരത

school child

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 15, 2026, 12:14 PM | 1 min read

ബംഗളൂരു: യെലഹങ്കയില്‍ രണ്ട് മിനിറ്റ് വൈകിയെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ രണ്ട് മണിക്കൂര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. യെലഹങ്കയിലെ അട്ടൂര്‍ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്കൂളിലാണ് വിദ്യാര്‍ഥിക്ക് നേരെയുള്ള ക്രൂരത. വിവരമറിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ഥിയുടെ മാതാപിതാക്കളോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
ക്ലാസിലെത്താന്‍ വെറും രണ്ട് മിനിറ്റ് വൈകിയതിനാല്‍ തങ്ങളുടെ മകനെ രണ്ട് മണിക്കൂറോളം വെയിലത്ത് നില്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്യുന്ന വീഡിയോ എക്സില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ യെലഹങ്ക ന്യൂ ടൗണ്‍ പൊലീസ്, നോണ്‍ കൊഗ്നിസിബിള്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവം വളരെ ഗൗരവമുള്ളതാണെന്നും കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home