ജയ്പൂരിലെ ആശുപത്രിയിൽ തീ പടർന്നു; എട്ട് രോഗികൾ വെന്തുമരിച്ചു

ജയ്പൂർ: ജയ്പൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന എട്ട് രോഗികൾ തീപിടിത്തിൽ വെന്തുമരിച്ചു. ജയ്പൂരിലെ സർക്കാർ ആശുപത്രിയായ സവാൻ മാൻ സിംഗ് ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് ഞായറാഴ്ച രാത്രി തീ പടർന്നത്.
സ്റ്റോറേജ് പ്രദേശത്താണ് തീ പടർന്നത്. 11 രോഗികളാണ് അപകടമുണ്ടായ സമയത്ത് ഐസിയു വിൽ ഉണ്ടായിരുന്നതെന്ന് ട്രോമ കെയർ ചാർജുണ്ടായിരുന്ന ഡോ. അനുരാഗ് ദക്കദ് പറഞ്ഞു. ഷോർട്ട് സർക‍്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മരിച്ച പിന്റു(സികാർ), ദിലിപ്( ആന്ദി(ജയ്പൂർ), ശ്രീനാഥ്, രുഗ്മിണി, ഖുർമ(ഭരത്പൂർ) എന്നിവരെ തിരിച്ചറിഞ്ഞു. 14 പേരെ മറ്റൊരു ഐസിയിവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കൃത്യസമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിട്ടുണ്ടെന്നും ഡോ.ദക്കദ് പറഞ്ഞു









0 comments