ഐപിഎൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം

photo credit: X
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരങ്ങൾ താമസിക്കുന്ന ഹൈദരാബാദിലെ ആഡംബര ഹോട്ടലിൽ തീപിടിത്തം. ഇന്ന് രാവിലെയാണ് ബഞ്ചാര ഹിൽസിലെ പാർക്ക് ഹയാത്തിന്റെ ഒന്നാം നിലയിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെതുടർന്ന് ഹോട്ടൽ ഇടനാഴികളിൽ കനത്ത പുക പടർന്നു.
അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ (എസ്ആർഎച്ച്) കളിക്കാർ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ 'ഒഡേല 2' ന്റെ പ്രീ-റിലീസ് ചടങ്ങ് തിങ്കൾ വൈകുന്നേരം ഇവിടെ നടക്കാനിരിക്കുകയായിരുന്നു.









0 comments