Deshabhimani

പരീക്ഷ ജയിക്കാൻ പണം: ത്രിപുര മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേടുകളെന്ന്‌ റിപ്പോർട്ട്‌

tmc
വെബ് ഡെസ്ക്

Published on Feb 27, 2025, 02:00 PM | 1 min read

അഗർത്തല: ത്രിപുര മെഡിക്കൽ കോളേജിൽ പരീക്ഷയുമായി ബന്ധപ്പെട്ട്‌ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട്‌. പരീക്ഷയിൽ ജയിക്കാൻ വേണ്ടി വിദ്യാർഥികളിൽ നിന്ന് കോളേജിലെ ഉദ്യോഗസ്ഥർ വലിയ തുക ഈടാക്കുന്നുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്‌.


പരീക്ഷകളിൽ ജയിക്കാൻ വേണ്ട മാർക്ക്‌ ലഭിക്കണമെങ്കിൽ കോളേജിലെ ഉദ്യോഗസ്ഥർക്ക്‌ പണം നൽകേണ്ട അവസ്ഥയാണെന്ന്‌ ത്രിപുര മെഡിക്കൽ കോളേജ്‌ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ത്രിപുര ഇൻഫോ റിപ്പോർട്ട്‌ ചെയ്‌തു.


സാമ്പത്തിക ക്രമക്കേടിൽ ചില ഉദ്യോഗസ്ഥരും ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പണം നൽകാതിരുന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭയന്ന് നിരവധി വിദ്യാർഥികൾ പണം നൽകിയതായും റിപ്പോർട്ടിലുണ്ട്‌. ത്രിപുര കേന്ദ്ര സർവകലാശാലയുടെ കീഴിലാണ്‌ ത്രിപുര മെഡിക്കൽ കോളേജ്‌.


"പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങൾ പണം നൽകാൻ നിർബന്ധിതരാകുന്നു. ഇത് അന്യായമാണ്, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അധികാരികൾ കർശന നടപടിയെടുക്കണം." വിദ്യാർഥി പറഞ്ഞു,


ത്രിപുര മെഡിക്കൽ കോളേജിലെ ഉന്നതതല ഉദ്യോഗസ്ഥർ ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിൽ ത്രിപുര സർവകലാശാലയോ മെഡിക്കൽ കോളേജോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നൽകിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

ujwala balyam

01

print edition 52 കുട്ടികൾക്ക് ഉജ്വലബാല്യം പുരസ്കാരം
Class room teacher

03

print edition വിജയശതമാനം കുറയുമെന്ന്‌ ആശങ്ക; മിനിമം മാർക്കും അട്ടിമറിച്ചു
mundakkai township

05

print edition മുണ്ടക്കൈ ദുരന്തബാധിതരോടും ക്രൂരത; ടൗൺഷിപ്പിൽ 13 വീട്‌ വെട്ടിക്കുറച്ചു
Highcourt

06

print edition ആശുപത്രികളിൽ മരുന്നുകൾ ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി
deshabhimani section

Recommended

Deshabhimani
Home