Deshabhimani

print edition വിജയശതമാനം കുറയുമെന്ന്‌ ആശങ്ക; മിനിമം മാർക്കും അട്ടിമറിച്ചു

Class room teacher

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനായി നടപ്പാക്കിയ മിനിമം മാർക്ക്‌ സംവിധാനം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചതിനുപിന്നിൽ എസ്‌എസ്‌എൽസി വിജയ ശതമാനം കുറയുമെന്ന ആശങ്ക. മിനിമം മാർക്ക് നിർബന്ധമാക്കിയാൽ വിജയ ശതമാനത്തിൽ വലിയ കുറവ് ഉണ്ടായേക്കുമെന്നാണ്‌ മന്ത്രി ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞത്‌.


2026–27 അക്കാദമിക്‌ വർഷം 8, 9, 10 ക്ലാസുകളിൽ പൊതുപരീക്ഷയിൽ സബ്ജക്‌ട്‌ മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണയത്തിനും അനുമതി നൽകിയ ഉത്തരവാണ്‌ സർക്കാർ മരവിപ്പിച്ചത്‌. അതത്‌ ക്ലാസുകളിൽ ആർജിക്കേണ്ട ശേഷി വിദ്യാർഥികൾ നേടിയെന്ന്‌ ഉറപ്പാക്കാനും പഠനനിലവാരം മെച്ചപ്പെടുത്താനുമാണ്‌ എൽഡിഎഫ്‌ സർക്കാർ സബ്ജക്‌ട്‌ മിനിമം നടപ്പാക്കിയത്‌. എഴുത്തുപരീക്ഷയ്‌ക്ക്‌ 30 ശതമാനം മാർക്ക്‌ ലഭിക്കാത്ത വിദ്യാർഥികൾക്ക്‌ പഠന പിന്തുണ നൽകി അടുത്ത ക്ലാസിലേക്ക്‌ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം എട്ടാം ക്ലാസിലും തുടർന്ന്‌ ഒമ്പതിലും ഇത്‌ നടപ്പാക്കി.


ഇ‍ൗ അധ്യയനവർഷം പത്താംക്ലാസിലേക്കും വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേക പിന്തുണ ക്ലാസുകൾ നൽകി കുട്ടികളെ മുൻനിരയിലേക്ക്‌ എത്തിക്കുന്നതിനുപകരം അതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതിതന്നെ വേണ്ടെന്ന്‌ വയ്‌ക്കുകയാണ്‌. എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിനും ലഭിക്കുന്ന മാർക്കിന്റെ 30 ശതമാനമാണ് എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിനായി നേടേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cpim

01

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

03

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

04

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
Adoor Prakash.jpg

05

print edition വിലകെട്ട്‌ യുഡിഎഫ്‌ കൺവീനർ
v d satheesan

06

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം
deshabhimani section

Recommended

Deshabhimani
Home