Deshabhimani

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം

v d satheesan
avatar
ഒ വി സുരേഷ്‌

Published on Nov 12, 2026, 01:31 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ്‌ അധികാരത്തിലെത്തി ആറുമാസം തികയുംമുന്പേ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട്‌ ഭരണം പ്രതിസന്ധിയിൽ. ഒത്തുപോകാനാകാത്തവിധം മുഖ്യമന്ത്രിയും ചില മന്ത്രിമാരും തമ്മിലുള്ള ഭിന്നത കൂടിവരുന്നു. മന്ത്രിമാരറിയാതെ വകുപ്പു തലവന്മാരെ നിയമിക്കുന്നത്‌ മുഖ്യമന്ത്രിക്ക്‌ വകുപ്പുുകളിൽ നേരിട്ട്‌ ഇടപെടാനാണെന്ന വിമർശമുയരുന്നുണ്ട്‌.


കഴിഞ്ഞ ദിവസം കെഎസ്‌ഇബി ചെയർമാൻ എൻ പ്രശാന്ത്‌ വകുപ്പ്‌ മന്ത്രി സണ്ണി ജോസഫ്‌ അറിയാതെ മുഖ്യമന്ത്രിയെ സന്ദർശിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. കൂടെക്കൂടെയുള്ള സ്ഥലംമാറ്റത്തിനുപുറമെ വിശ്വാസത്തിലെടുക്കാത്തതും ഉന്നതോദ്യോഗസ്ഥർക്കിടയിൽ അതൃപ്‌തി പരത്തുന്നു. ഒക്‌ടോബർ ഒന്നിന്‌ വാർത്താസമ്മേളനം വിളിച്ച്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശത്തിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തേത്‌.


എം കെ മുനീറിനെയും ജി ദേവരാജനെയും കാബിനറ്റ്‌ പദവിയിൽ നിയമിക്കാനുള്ള തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്‌ യുഡിഎഫ്‌ കൺവീനറുടെ പരസ്യ പ്രതികരണത്തിന്‌ കാരണം. മന്ത്രിസഭയ്‌ക്ക്‌ കൂട്ടുത്തരവാദിത്വം നഷ്ടമായി എന്നാണ്‌ അദ്ദേഹത്തിന്റെ കഴിഞ്ഞദിവസത്തെ പരോക്ഷ വിമർശം. തീരുമാനങ്ങൾ പലതുമറിയുന്നത്‌ മാധ്യമങ്ങളിലൂടെയാണെന്ന സണ്ണി ജോസഫ്‌, കെ മുരളീധരൻ, എം ലിജു എന്നിവരും പറയുന്നു. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി സതീശനും കെപിസിസി പ്രസിഡന്റ്‌ കൂ‍ടിയായ മന്ത്രി സണ്ണി ജോസഫും തമ്മിലുള്ള ഏറ്റമുട്ടൽ തുടരുകയാണ്‌.


മന്ത്രിയറിയാതെ ഉ‍ൗർജ സെക്രട്ടറി, കെഎസ്‌ഇബി ചെയർമാൻ നിയമനങ്ങളും മുഖ്യമന്ത്രിക്കു താൽപപ്പര്യമുള്ളതനുസരിച്ച്‌ നടത്തി. പുതിയ കെഎസ്‌ഇബി ചെയർമാനായ എൻ പ്രശാന്ത്‌ കഴിഞ്ഞദിവസം മന്ത്രി അറിയാതെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. ഐഎഎസ്‌ സ്ഥലംമാറ്റത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള മന്ത്രിമാർ അതൃപ്‌തരാണ്‌. സമ്മർദങ്ങളിൽ മടുത്ത് ചില ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറാൻ വഴികൾ തേടുന്നു. സീറാം സാംബശിവറാവുവിനെതിരെയുള്ള വിജിലൻസ്‌ അന്വേഷണ നീക്കം തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന്‌ ഉദ്യോഗസ്ഥരെ പിന്നോട്ടടിപ്പിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

05

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

06

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
deshabhimani section

Recommended

Deshabhimani
Home