പിരിച്ചുവിടലും തൊഴിൽ ഭീഷണിയും
കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിലും പിടിമുറുക്കി സതീശൻ

മിൽജിത് രവീന്ദ്രൻ
Published on Nov 12, 2026, 01:30 AM | 1 min read
തിരുവനന്തപുരം : മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ മറികടന്ന് സി ഡിറ്റിലും മുഖ്യമന്ത്രി വി ഡി സതീശന്റെ കൈകടത്തൽ. 12 വർഷമായി ജോലി ചെയ്യുന്നവരടക്കം നാല് കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, കരാർ പുതുക്കൽ എന്നിവയും തകൃതിയായി നടക്കുന്നു. ഇരുനൂറോളംപേർ കരാർ പുതുക്കി നൽകാത്തതിനാൽ പിരിച്ചുവിടൽ ഭീഷണിയിലാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഐടി വകുപ്പിന്റെ ചുമതലയുള്ള കുഞ്ഞാലിക്കുട്ടിയുടെ എതിർപ്പ് മറികടന്ന് സിഡിറ്റിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജോലി ലഭിച്ചവരെയും പിരിച്ചുവിട്ടു. കോൺഗ്രസ്, ബിജെപി അനുകൂലികളായ 34പേരുടെ കരാർ പുതുക്കിനൽകി.
സുപ്രധാന ചുമതലയുണ്ടായിരുന്നവരെ അപ്രധാന തസ്‌തികകളിലേക്ക് മാറ്റി. പുറത്ത് സ്വകാര്യ ബിസിനസ് ചെയ്യുന്ന ചില ജീവനക്കാർക്ക് ഉയർന്ന തസ്‌തികകളിലേക്ക് സ്ഥാനക്കയറ്റവും നൽകി. ഇത്തരത്തിലൊരാളെ സോഫ്‌റ്റ്‌വെയറിന്റെ ചുമതലയുള്ള ഉയർന്ന തസ്‌തികയിലേക്കാണ് നിയമിച്ചത്. സുരക്ഷാവീഴ്‌ചയടക്കം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഓഫീസ് ഇൗ നിയമനത്തെ എതിർത്തിരുന്നു. സിഡിറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനാവശ്യ ഇടപെടൽ ഉണ്ടാകുന്നു എന്ന് നേരത്തെയും ആക്ഷേപമുണ്ട്.









0 comments