Deshabhimani

print edition 52 കുട്ടികൾക്ക് ഉജ്വലബാല്യം പുരസ്കാരം

ujwala balyam

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Nov 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ച കുട്ടികൾക്കായുള്ള വനിതാ ശിശുവികസന വകുപ്പിന്റെ 2025ലെ ഉജ്വലബാല്യം പുരസ്കാരത്തിന്‌ 14 ജില്ലകളിൽനിന്നായി 52 കുട്ടികളെ തെരഞ്ഞെടുത്തു. ആറു മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസ്സുവരെയും പ്രായക്കാരെ രണ്ടുവിഭാഗമായി തിരിച്ചാണ് പരിഗണിച്ചത്. പൊതുവിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും പ്രത്യേകം പുരസ്കാരങ്ങളുണ്ട്. ഓരോ ജില്ലയിൽനിന്നും പരമാവധി നാലു കുട്ടികൾവീതം.


തിരുവനന്തപുരം ജില്ലയിൽ 6– 11 വിഭാഗത്തിൽ ഡി അനിക (പൊതുവിഭാഗം), ആദിക് അനീഷ്‌ (ഭിന്നശേഷി), 12– 18 വിഭാഗത്തിൽ ആദിത്യ എസ് നാഥ് (പൊതുവിഭാഗം), എച്ച് ആര്‍ കരുണ പ്രിയ (ഭിന്നശേഷി) എന്നിവർ പുരസ്‌കാരത്തിന്‌ അർഹരായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ പുരസ്കാരം. 14-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ശിശുദിനാഘോഷത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന്‌ മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഡിപിഐ ജങ്‌ഷനിലെ ജവാഹർ സഹകരണ ഭവനിലാണ്‌ പരിപാടി. യുപി, ഹൈസ്കൂൾ വിഭാഗക്കാർക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രസംഗമത്സരവുമുണ്ട്‌. ജില്ലാതല ഒന്നാം സ്ഥാനക്കാർക്ക്‌ 14-ന് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. അവിടുത്തെ ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക് ചാച്ചാ നെഹ്റു മെമോറിയൽ ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ സമ്മാനിക്കും. കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽക്കഴിയുന്ന കുട്ടികളെ നേരത്തേ കണ്ടെത്താനായി സംസ്ഥാനവ്യാപകമായി കുടുംബ സുസ്ഥിരതാ മാപ്പിങ്‌ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cpim

01

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

03

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

04

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
Adoor Prakash.jpg

05

print edition വിലകെട്ട്‌ യുഡിഎഫ്‌ കൺവീനർ
v d satheesan

06

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം
deshabhimani section

Recommended

Deshabhimani
Home