print edition ആശുപത്രികളിൽ മരുന്നുകൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും വാഹനങ്ങളും ഉറപ്പാക്കണമെന്ന് ഹെെക്കോടതി. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്.
മരുന്നുകളുടെയും വാഹനങ്ങളുടെയും ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചതായി സർക്കാർ അറിയിച്ചു. വെറും ഉറപ്പുകൾ പോരെന്നും നടപടികൾ പ്രാവർത്തികമാക്കണമെന്നും കോടതി ഓർമിപ്പിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ പൂർണമായി നടപടി സ്വീകരിച്ചിരിക്കണമെന്നും നിർദേശിച്ചു. ആശുപത്രികളുടെ ചുറ്റുമതിൽ നിർമാണം, ജീവനക്കാരുടെ നിയമനം എന്നിവ സംബന്ധിച്ച റിപ്പോർട്ട്, കേസ് വീണ്ടും പരിഗണിക്കുന്ന 24നകം നൽകാനും നിർദേശിച്ചു.









0 comments