Deshabhimani

സംസ്‌കൃത സർവകലാശാല നിരാഹാര സമരം 11 -ാം ദിവസം

‘ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ല’

kaladi

സംസ്‌കൃത സർവകലാശാല വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായി ‘കുട്ടികളോടൊപ്പം അമ്മമാർ സമരഭൂമിയിലേക്ക്‌’ എന്ന പേരിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കാലടിയിൽ നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

കൊച്ചി : ‘ആവശ്യങ്ങൾ നേടിയെടുക്കാതെ പിന്നോട്ടില്ല’. അടിസ്ഥാനസ‍ൗകര്യങ്ങൾ ഉന്നയിച്ചും സർവകലാശാല അധികാരികളുടെ പകപോക്കൽ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടും കാലടി സംസ്കൃത സര്‍വകലാശാലയ്‌ക്ക്‌ മുന്നിൽ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികൾ ഒരേ സ്വരത്തിൽ പറയുന്നു.


വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച്‌ സമരം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ എത്തിയപ്പോഴും അചഞ്ചലമായി അവർ ഇക്കാര്യം പ്രഖ്യാപിച്ചു. ‘ആവശ്യങ്ങൾ നേടിയെടുക്കാതെ ഞങ്ങൾ പിന്നോട്ടില്ല’ നിരാഹാരമിരിക്കുന്ന പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവർ പൊലീസിന്‌ എഴുതി നൽകി. ‘ആരുടെയും പ്രേരണയാലല്ല ഞങ്ങൾ നിരാഹാരം അനുഷ്‌ഠിക്കുന്നത്‌. ആവശ്യങ്ങൾ നേടിയെടുത്തശേഷം സമരത്തിൽ നിന്ന്‌ പിന്മാറും’ വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു.


വിദ്യാർഥികളുടെ നിരാഹാരസമരം വ്യാഴാഴ്‌ച പതിനൊന്നാം ദിവസത്തിലേയ്‌ക്ക്‌ കടക്കുമ്പോഴും സംസ്ഥാന സർക്കാരും താൽക്കാലിക വിസി സിസ തോമസും കണ്ട മട്ട്‌ നടിച്ചിട്ടില്ല. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയെന്നറിഞ്ഞിട്ടും വിസിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇടപെടാൻ തയ്യാറല്ല. "കോടതി തീരുമാനിക്കട്ടെ' എന്നതാണ്‌ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ നിലപാട്‌.


ബുധനാഴ്‌ച ഹൈക്കോടതി സർവകലാശാലയ്‌ക്കെതിരെ രൂക്ഷവിമർശം നടത്തിയത്‌ സമരത്തിന്‌ കൂടുതൽ ഉ‍ൗർജം പകർന്നു. ‘അറുപത്‌ ദിവസത്തിലേറെ വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും മതിയായില്ലേയെന്നും ഇനിയെന്ത് മാപ്പാണ് നിങ്ങൾക്ക് വേണ്ടതെ’ന്നുമാണ്‌ സർവകലാശാലയോട്‌ ഹൈക്കോടതി ചോദിച്ചത്‌. കോടതി പരാമർശത്തെ പോസിറ്റീവായാണ്‌ കാണുന്നതെന്ന്‌ നിരാഹാരമിരിക്കുന്ന കെ വി അഭിജിത്ത് പ്രതികരിച്ചു. ഇക്കാര്യങ്ങളാണ്‌ പൊതുസമൂഹത്തോട്‌ തങ്ങൾ സമരത്തിലൂടെ പറഞ്ഞുകൊണ്ടിരുന്നത്‌.


സർവകലാശാലയോട്‌ പൊതുസമൂഹം ചോദിച്ചു കൊണ്ടിരുന്നതും ഇക്കാര്യങ്ങളാണ്‌. അതിന്റെ പ്രതിഫലനമായിരിക്കാം കോടതിയിൽനിന്നുണ്ടായത്‌. കോടതിയിൽ തങ്ങൾക്ക്‌ വിശ്വാസമുണ്ടെന്നും അഭിജിത്ത്‌ പറഞ്ഞു. വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർ എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്‌. ദേശീയതലത്തില്‍നിന്നുൾപ്പെടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ പിന്തുണയുമായി എത്തുന്നത്‌ സമരത്തെ കൂടുതൽ ആവേശോജ്വലമാക്കുകയാണ്‌. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സമരപ്പന്തൽ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

cpim

01

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

03

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
BESS sysytem

04

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം
Adoor Prakash.jpg

05

print edition വിലകെട്ട്‌ യുഡിഎഫ്‌ കൺവീനർ
v d satheesan

06

print edition 6 മാസം തികഞ്ഞില്ല അടി രൂക്ഷം
deshabhimani section

Recommended

Deshabhimani
Home