print edition എഫ്‌സിആർഎ ബിൽ: രാഹുലും പ്രിയങ്കയും സഭയിലെത്തിയില്ല

ന്യൂഡൽഹി: ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കുന്ന ബിൽ ചെറുക്കാൻ പ്രതിപക്ഷം പ്രതിരോധത്തിനിറങ്ങിയപ്പോൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും സഭയിലെത്തിയില്ല. നേരത്തെ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോഴും കോൺഗ്രസ് ഇടപെട്ടില്ല. ബിൽ എങ്ങനെ ന്യൂനപക്ഷവേട്ടയ്‌ക്കുള്ള ആയുധമാകുന്നതെന്ന് മനീഷ് തിവാരി ഉൾപ്പടെയുള്ളവർ പറഞ്ഞില്ല.
എഫ്‌സിആർഎ ബിൽ സർക്കാരിന്റെ അന്തസ്സിന്റെ ഭാഗമാണെന്നും പിൻമാറ്റം താൽക്കാലികമാണെന്നും ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു.
അതേസമയം സഭയ്‌ക്ക് പുറത്തും പ്രതിപക്ഷം കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിച്ചു. പ്രധാനകവാടത്തിൽ ബാനർ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ഇന്ത്യ കൂട്ടായ്‌മ എംപിമാർ പ്രതിഷേധം ശക്തമാക്കി. സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ, അമ്രാറാം, സു വെങ്കടേശൻ, വിവിധകക്ഷി എംപിമാർ തുടങ്ങിയവർ അണിനിരന്നു.










0 comments