print edition 11 വർഷം ; ജീവനൊടുക്കിയത് 1.50 ലക്ഷത്തിലധികം കർഷകർ

ന്യൂഡൽഹി
ഒന്നര ലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളുമാണ് കഴിഞ്ഞ 11 വർഷത്തിനിടെ ആത്മഹത്യ ചെയ്തതെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ. മൂന്നരലക്ഷം ദിവസ വേതനക്കാരും ജീവനൊടുക്കി. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് മാത്രമാണിത്. ഇതോടൊപ്പം സ്‌ത്രീകൾ, ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെകൂടി പരിഗണിച്ചാലുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇൗ സാഹചര്യത്തിലും കൂടുതൽ തൊഴിലാളി വിരുദ്ധ, കർഷകദ്രോഹ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്.
മോദി സർക്കാർ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾമൂലം ക്ഷീരോൽപ്പന്നങ്ങൾ ഉൾപ്പെ ടെ ഇന്ത്യയിലേക്ക് ഒഴുകും. ഇത് 90 ശതമാനത്തിലധികം വരുന്ന ക്ഷീരകർഷകരെയും ദുരിതത്തിലാക്കും. അമേരിക്കയുമായുള്ള വ്യാപാര കരാർ രാജ്യത്തെ ജനങ്ങളറിഞ്ഞത് ട്രംപിന്റെ പ്രഖ്യാപനത്തിലൂടെയാണ്. വിത്തുബിൽ, വൈദ്യുതി ബിൽ, വിബിജിആർഎഎംജി തുടങ്ങിയ സർക്കാർ നയങ്ങളും രാജ്യത്ത ജനങ്ങളെ പ്രതിസന്ധിയിലാക്കും. ഇൗ വിഷയങ്ങളെല്ലാം ഉയർത്തിയാകും 12ലെ ദേശീയ പണിമുടക്ക്. ഒൻപത്, 10 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജൂ കൃഷ്ണൻ അറിയിച്ചു.










0 comments