ബിഗ് ബോസിൽ പ്രവേശിക്കാൻ വ്യാജ വാഗ്ദാനം; യുവ ഡോക്ടറിൽ നിന്ന് തട്ടിയത് 10 ലക്ഷം

ഭോപാൽ : ബിഗ്ബോസിൽ പ്രവേശിക്കാനുള്ള വാഗ്ദാനവുമായി വ്യാജന്മാർ. യുവഡോക്ടറിൽ നിന്ന് തട്ടിയത് 10 ലക്ഷം രൂപ. ഭോപാൽ സ്വദേശിയായ ഡോ. അഭിനവ് ഗുപ്തയാണ് പറ്റിക്കപ്പെട്ടത്. അഭിനവ് ഗുപ്ത ഭോപാൽ പൊലീസിലും മുംബൈ സിറ്റി പൊലീസിലും പരാതി നൽകി.
മുംബൈയിൽ അടുത്തിടെ പത്രസമ്മേളനത്തിനിടെ, കരൺ സിംഗ് എന്നയാൾ 2022 ൽ ബിഗ് ബോസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ച് സൗഹൃദം സ്ഥാപിക്കുന്നത്. ബിഗ്ബോസിന്റെ നിർമാതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും കരൺ സിങ് വിശ്വസിപ്പിച്ചു. ഒരു കോടി തന്നാൽ പങ്കെടുക്കാനാകുമെന്നാണ് ആദ്യം ധരിപ്പിച്ചത്. അത്രയും പണമില്ലായെന്ന് പറഞ്ഞപ്പോൾ എൻഡെമോൾ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ഹരീഷ് ഷായുമായി മുംബൈയിൽ വച്ച് സംസാരിക്കാനും കരൺ സിങ് പറഞ്ഞു. ഹരീഷ് സിങുമായുള്ള കൂടിക്കാഴ്ചയിൽ 10ലക്ഷം രൂപ നൽകാമെന്ന ധാരണയിലെത്തി.
എന്നാൽ ബിഗ് ബോസ് സീസൺ 16 ലെ മത്സരാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ അഭിനീതിന്റെ പേര് അതിൽ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് കരണിനോട് ചോദിച്ചപ്പോൾ വൈൽഡ് കാർഡായി ഷോയിൽ പ്രവേശിക്കുമെന്നാണ് പറഞ്ഞത്. സീസൺ അവസാനിച്ചപ്പോൾ, അടുത്ത സീസണിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് കരൺ വാക്കുമാറി. 17ആമത്തെ സീസണിലും ഇല്ലെന്നറിഞ്ഞപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസിലായതെന്നാണ് ഡോക്ടറുടെ മൊഴി.










0 comments