സെപ്‌തംബർ 2 മുതൽ
കൊച്ചിയിൽനിന്ന് റിയാദിലേക്ക് ഫ്ലൈനാസ്

നെടുമ്പാശേരി: കൊച്ചിയിൽനിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി സൗദി അറേബ്യൻ ലോ -കോസ്റ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്. സെപ്‌തംബർ രണ്ടുമുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ എക്സ്‌വൈ 399, എക്സ്‌വൈ 400 എന്നീ ഫ്ലൈറ്റ് നമ്പറുകളിലാണ് സർവീസ്. 174 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന എയർബസ് എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
കൊച്ചിയിൽനിന്ന് രാവിലെ 8.50ന് വിമാനം റിയാദിലേക്ക് പുറപ്പെടും. റിയാദിൽനിന്ന് മടങ്ങുന്ന വിമാനം രാവിലെ 8.05ന് കൊച്ചിയിലെത്തും. ഫ്ലൈനാസിന്റെ വരവോടെ സൗദി അറേബ്യയിലേക്കുള്ള കൊച്ചിയുടെ വ്യോമബന്ധം കൂടുതൽ ശക്തമാകും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സൗദിയ എന്നിവ കൊച്ചിയിൽനിന്ന് ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്നുണ്ട്.









0 comments