ഇതിഹാസം ബൂട്ടഴിച്ചു; വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണൽ മെസി

ബ്യൂണസ് ഐറസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു. ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരമാണ് ബൂട്ടഴിച്ചത് . അര്‍ജന്റീനയെ മൂന്ന് തവണ ലോകകപ്പ് ഫെെനലിലെത്തിച്ച മെസി റെക്കോര്‍ഡുകളുടെ കൂടി രാജാവായിരുന്നു. 21 വർഷം നീണ്ട കരിയറിനാണ് അങ്ങനെ അവസാനമായിരിക്കുന്നത്.
അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ നയിച്ച ക്യാപ്റ്റന്‍ കൂടിയാണ്.
‘ഫൈനൽ കഴിഞ്ഞ് ഇത്രയും നാൾ കഴിഞ്ഞിട്ടും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവും, ഞാൻ ദേശീയ ടീമിൽനിന്ന് വിരമിക്കുകയാണെന്ന് എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു… എന്നെ വേദനിപ്പിച്ചതും ഇനിയും ഉള്ളിൽ വേദിപ്പിക്കുന്നതുമായ ഒരു തീരുമാനമായിരുന്നു അത്, എങ്കിലും ഇതാണ് കൃത്യമായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു’, വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് മെസി കുറിച്ചു.
ഒട്ടേറെ ഹൃദയഭേദകമായ തോൽവികൾക്കുശേഷം അർജന്റീനയെ അവരുടെ ഫുട്‌ബോൾ ചരിത്രത്തിലെ വിജയകരമായ ഒരു കാലഘട്ടത്തിലേക്ക് നയിച്ച താരമാണ് മെസി . കഴിഞ്ഞ 20 വർഷമായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിനകത്ത് നിന്ന് നിങ്ങളുടെ ആർപ്പുവിളികൾ കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളായിരിക്കും, എപ്പോഴും പുറത്തുനിന്ന് ടീമിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും (നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ കൂടുതൽ ശക്തമായി).









0 comments